കോഴിക്കോട് തൊണ്ടയാട് ചുമട്ടുത്തൊഴിലാളികള്‍ വിലക്ക് ഏർപ്പെടുത്തിയ നിർമാണ സാമഗ്രികളുടെ കടയുടമ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കയറ്റിറക്കിനായി സ്ഥാപനത്തിലെ തൊഴിലാളികളെ അനുവദിക്കണം എന്ന് കോടതിയില്‍ ആവശ്യപ്പെടും. സംയുക്ത തൊഴിലാളി യൂണിയൻ ഗുണ്ടായിസം കാണിക്കുകയാണ്. ലോഡിറക്കാനും കയറ്റാനും പൊലീസ് സംരക്ഷണം വേണമെന്നും ഉടമ കെ.ഇ.റാഷിദ് ആവശ്യപ്പെടും. പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും കോടതി മാത്രമാണ് ഇനി ആശ്രയമെന്നും റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു.