sreenath-bhasi-1

അഭിമുഖത്തിനിടെ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി. യുവതിയുടെ മൊഴിയെടുത്ത ശേഷം സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു.

 

രാവിലെ ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥിന് അന്വേഷണ സംഘം നോട്ടീസ് നൽകി. വൈകുന്നേരം എത്താമെന്ന് മറുപടി നൽകിയെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് രണ്ടു മണിയോടെ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തി. ചോദ്യം ചെയ്യലിന് ശേഷം സിനിമ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അവതാരികയുടെയും ദൃക്സാക്ഷികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുകയുള്ളു. ശ്രീനാഥ് ഭാസിക്കെത്തിരെ അവതാരിക വനിതാ കമ്മീഷനിലും അവതാരിക പരാതി നൽകിയിട്ടുണ്ട്.