tiger-munnar
മൂന്നാര്‍ രാജമലയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  കടുവയുടെ ആക്രമണം ഉണ്ടായ ഭാഗത്തുനിന്ന് മൂന്നുകിലോ മീറ്റര്‍ അകലെ  പെരിയവാര എസ്റ്റേറ്റിന് സമീപം കടുവ റോഡിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി ഒന്‍പതരയോടെയാണ് കടുവയെ കണ്ടത്.   വനംവകുപ്പ് ദൗത്യസംഘം ഉള്‍പെടെ  കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.