സിനിമാമേഖലയിലെ വ്യാപകമായ ലഹരി ഉപയോഗത്തില്‍ പൊലീസ് നടപടി ഉണ്ടാകുമെന്ന് െഎ.ജി. പി.വിജയന്. ഇതു സംബന്ധിച്ച് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് െഎ.ജി. പി.വിജയന് മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരമുണ്ട്. സെറ്റുകളില്‍ പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സെലിബ്രിറ്റികളെ റെയ്ഡ് ചെയ്ത് മൈലേജ് ഉണ്ടാക്കണമെന്ന ചിന്ത പൊലീസിനില്ലെന്നും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും െഎ.ജി. മനോരമ ന്യൂസിനോട് പറഞ്ഞു.
Police action on the widespread use of drugs in the film industry, says IG