ഇ.ഡിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കിയും സ്വപ്നയെ വിമർശിച്ചും കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഉന്നതർക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദവും ഗൂഢലക്ഷ്യവുമാണ്. വിചാരണ കേരളത്തിൽനിന്നും മാറ്റേണ്ട ആവശ്യമില്ല. ഇ.ഡി. 12 തവണ മൊഴിയെടുത്തപ്പോഴും പറയാത്ത കാര്യങ്ങളാണ് സ്വപ്ന പിന്നീട് മാധ്യമങ്ങളോട് പറയുന്നത്.
കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. അതേസമയം ട്രാൻസ്ഫർ ഹർജി കേന്ദ്രത്തിനെ സന്തോഷിപ്പിക്കാനാണെന്നാണ് ശിവശങ്കർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായാണ് ഇ.ഡിയുടെ പ്രവർത്തനം. കേരള സർക്കാരിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്നും സത്യവാമൂലത്തിൽ പറയുന്നു. ഇ.ഡിയുടെ ട്രാൻസ്ഫർ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഈ വ്യാഴാഴ്ച തീർപ്പാക്കിയേക്കും
Gold Smuggling Case: M Sivasanker against ED transfer harji