വിദേശയാത്രകൊണ്ട് ലക്ഷ്യമിട്ടതിനേക്കാള്‍ നേടിയെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായതിനാലാണ് വിദേശസന്ദർശനം നടത്തിയത്. 

വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. ആരോഗ്യമേഖലയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടണില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ കരാർ ഒപ്പുവച്ചു. ഗ്രഫീൻ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായി. ലോക കേരളസഭയുടെ മേഖലാ സമ്മേളനം പ്രധാനപ്പെട്ട ഇനമായിരുന്നു. 

10 യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. തൊഴിൽ മേഖല നിക്ഷേപങ്ങൾ , അനധികൃത കുടിയേറ്റം ഇവ ലോക കേരള സഭചർച്ച ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് കെയർ പാർട്ട്ണർഷിപ്പുമായി ധാരണാപത്രം നോർക്ക ഒപ്പുവെച്ചു. നവംബറിൽ ഒരാഴ്ച നീളുന്ന യു.കെ എംപ്ളോയ്മെന്റ് ഫെസ്റ്റ് നടത്തും. ബ്രക്സിറ്റ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് കൂടുതൽ തൊഴിൽ സാധ്യതയുണ്ട്. മറ്റ് ആരോഗ്യ സേവന ദാദാക്കൾക്കും തൊഴിൽ സാധ്യത വെച്ചപ്പെടും. കോവി ഡാനന്തരം ആരോഗ്യതൊഴിൽ മേഖല വികസിച്ചു. 

കൃത്യമായ റിക്രൂട്ട്മെന്റ് ഉറപ്പാക്കാനുള്ള ചവിട്ടുപടിയാണ് യു.കെ സന്ദർശനം. വെയിൽസിൽ ഗിഫ്റ്റ് സിറ്റി നിക്ഷേപത്തെ കുറിച്ച് ചർച്ച ചെയ്തു. വെയ്ൽ സിലേക്ക് ആരോഗ്യ പ്രവർത്തകരെ ഒരു വർഷത്തിനകം അയക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. തുടർചർച്ചകൾ ജനുവരിയിൽ. ലണ്ടനിൽ ഗോപി ചന്ദ് ഹിന്ദുജയുമായി ചർച്ച ചെയ്തു. നിക്ഷേപം ഉറപ്പായി. മൂന്നംഗ ടീം ചർച്ചക്ക് വരും. 

More than 3,000 people have job opportunities in Britain, says CM