എറണാകുളം വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന പട്ടികജാതി യുവതിക്ക് സിഐടി.യു നേതാക്കളുടെ ഭീഷണി. നാല് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ സിഐടിയു കൊടികുത്തി സമരം തുടരുന്നതിനിടെയാണ് അതിക്രമം. തല്ലാനും കൊല്ലാനും മടിക്കില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങളാണെന്നും നേതാക്കള്‍ ഭീഷണി മുഴക്കിയെന്ന് ഗ്യാസ് ഏജന്‍സി ഉടമ ഉമ പറഞ്ഞു.
സിഐടിയു സംസ്ഥാന നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമം. യൂണിയൻ നേതാക്കൾ ജാതിപ്പേര് വിളിച്ചെന്നും ഉമ പരാതിപ്പെട്ടു. അതിക്രമത്തെത്തുടര്‍ന്ന് ഗ്യാസ് ഏജൻസി പ്രവർത്തനം നിർത്തിവച്ചു. സിഐടിയു നേതാക്കൾക്കെതിരെ മുനമ്പം പോലീസ് പട്ടികജാതി–പട്ടികവർഗ്ഗ പീഡന നിയമപ്രകാരം കേസെടുത്തു.
വൈപ്പിൻ കുഴുപ്പിള്ളി ബീച്ച് റോഡിലാണ് ഉമ ഗ്യാസ് ഏജൻസി നടത്തുന്നത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഓഫിസിനുമുന്നില്‍ കൊടിമരം സ്ഥാപിക്കുകയും യൂണിറ്റ് രൂപീകരിക്കുകയും ചെയ്തിരുന്നു.
complaint against CITU leaders Vypin