കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസ് എൻ.ഐ.എ അന്വേഷിക്കും. കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. നടപടി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍. കേസ് രേഖകള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും.
അതിനിടെ കേസിൽ ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു അഫ്സല്‍ ഖാന്റെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ട 5 പ്രതികളെ പ്രത്യേക അന്വേഷണ സംഘവും എന്‍.ഐ.എയും ചോദ്യം ചെയ്യുകയാണ്. അതിനിടെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ സന്ദര്‍ശകരായി എത്തിയ തമിഴ്നാട്ടുകാരെ കുറിച്ച് അന്വേഷണം. തുടങ്ങി.ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുള്ള ഐ.എസ് പ്രതികളെ കാണാന്‍ കോയമ്പത്തൂരില്‍ നിന്നു നിരവധി പേര്‍ തൃശ്ശൂരില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണിത്. രണ്ടുവര്‍ഷത്തിനിടെ ജയില്‍ സന്ദര്‍ശിച്ച തമിഴ്നാട്ടുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
National Investigation Agency took over the investigation in the Coimbatore car blast case