scissors-enquiry

യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി. ശസത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

 

Kozhikode medical college refutes allegation on Scissors in woman’s stomach