വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ഒരു മാസത്തോളമായി ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ച കടുവയാണ് കുടുങ്ങിയത്. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഡിഎഫ്ഒ മനോരമ ന്യൂസിനോട്. വിഡിയോ റിപ്പോർട്ട് കാണാം.