പാറശാലയില്‍ കൂട്ടുകാരി നല്‍കിയ പാനീയം കഴിച്ച് യുവാവ് മരിച്ചെന്ന കേസില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ച് മരിച്ച ഷാരോണിന്റെ രക്തപരിശോധനാഫലം. ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ടോ‌ട്ടല്‍ ബിലിറൂബില്‍ ടെസ്റ്റില്‍ ഡെസിലീറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് ആയാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം ബിലിറൂബിന്‍ കൗണ്ട് ഡെസിലീറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നുവെന്ന് പിന്നീട് നടത്തിയ പരിശോധനയു‌ടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Sharon's blood result