കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണു ശ്രമിച്ചതെന്ന് എന്‍.ഐ.എ. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍ ആക്രമണം. അതേസമയം ജമേഷ മുബിന്റേത് പാളിപ്പോയ ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു.
ദീപാവലിയുടെ തലേന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ജമേഷ മുബിന്‍റെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവടങ്ങളില്‍ ഇയാളും കൂട്ടാളികളും നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചു.
ഒറ്റയ്ക്കുള്ള ചാേവര്‍ ആക്രമണമായിരുന്നു ലക്ഷ്യം. പരിചയക്കുറവ് മൂലം ലക്ഷ്യമിട്ടതിനു മുന്‍പേ കാറില്‍ സ്ഫോടനമുണ്ടായതാണു വന്‍അത്യാഹിതം ഒഴിവാക്കിയത്. എന്നാല്‍ ആസൂത്രണത്തിലും സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും നിരവധി പേര്‍ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തി. ജമേഷ മുബിൻ, അസ്ഹറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണു ഗാന്ധിപാർക്കിലെ ബുക്കിംഗ് കേന്ദ്രത്തിൽ നിന്നാണ് പാചകവാതക സിലിണ്ടറുകൾ വാങ്ങിയത്.
ഉക്കടത്ത് ലോറിപേട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ നിന്നാണ് കാറില്‍ നിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള മൂന്ന് മെറ്റൽ ക്യാനുകളും വാങ്ങിയത്. പാചകവാതകത്തിനൊപ്പം ആണിയും മാർബിളും വെടിമരുന്നും ഉൾപ്പെടെ ഉപയോഗിച്ചത് സ്ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാണ് അറസ്റ്റിലായവരുെട മൊഴി
NIA registers case to probe Coimbatore blast