ഷാരോണിന്റെ കൊലപാതകത്തിൽ കൂട്ടുകാരി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേട്ടും ആശുപത്രിയില്‍ എത്തി. തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 

ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സ്റ്റേഷന്‍ ശുചിമുറിയിലെ അണുനാശിനി കുടിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റൂറല്‍ എസ്.പി. ഡി.ശില്‍പ പറഞ്ഞു. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ ദൃശ്യങ്ങൾ  പ്രതിശ്രുതവരനു കൈമാറുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഗ്രീഷ്മ തുടർ ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.