സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിയെത്തിക്കുന്ന കാര്യത്തില്‍ ആന്ധ്ര–കേരള ഭക്ഷ്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും.  രാവിലെ  10.30നാണ് ചര്‍ച്ച.  എത്ര ക്വിന്റല്‍ അരി, വില എന്നിവ ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ് യോഗം. മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇന്ന് മുതല്‍ സ്പെഷ്യല്‍ അരി ലഭ്യമാക്കും. മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് 8 കിലോ അരി സ്പെഷ്യലായി 10 രൂപ 90 പൈസ നിരക്കില്‍ ലഭ്യമാക്കും. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളില്‍  സൗജന്യനിരക്കില്‍ അരിവിതരണം നടത്തും.

 

സംസ്ഥാനത്തിനാവശ്യമുള്ള ആന്ധ്രാ ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യപ്പെടും. ചർച്ചയില്‍ ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് കമ്മിഷണർ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആന്ധ്രാ മന്ത്രിയോടൊപ്പം പങ്കെടുക്കും. നാല്  ഇനം  അരിയാവും  വിതരണം ചെയ്യുക. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ ഇനങ്ങളിലായി കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നത്. 

 

Move to supply rice from Andhra to control price rise; Discussion today