എറണാകുളം എളംകുളത്ത് നേപ്പാളി യുവതിയെ കൊന്നകേസിലെ പ്രതി പിടിയില്‍. യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹാദൂറിനെ നേപ്പാളില്‍ നിന്നാണ് പിടികൂടിയത് . പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു പ്രതി.  ഇവർ ഒന്നര വർഷം മുൻപാണു മഹാരാഷ്ട്ര സ്വദേശികൾ എന്നു പരിചയപ്പെടുത്തി വീടു വാടകയ്ക്കെടുത്തത്. കൊല നടന്ന വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

 

Murder of Nepalese woman in Ernakulam; Accused in custody