മലപ്പുറം എടക്കര മുപ്പിനി തോട്ടിൽ 48 കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചുങ്കത്തറ പുളിമൂട്ടിൽ ജോർജ്കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതാണ് ജോർജ്കുട്ടി. മൃതദേഹത്തിൽ നിന്ന് 5 മീറ്റർ മാറി കാട്ടുപന്നിയുടെ ജഢവും കിടക്കുന്നുണ്ട്. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്റെ സൂചനകളുണ്ട്. കാട്ടുപന്നിയുടെ ജഢത്തിനടുത്തു  നിന്ന് നീളമുള്ള കമ്പിയും കണ്ടെത്തി.

 

A 48-year-old man was found dead