trishul-03

ജീവൻ രക്ഷിക്കുന്നതിനായി എല്ലാ വീട്ടിലും ത്രിശൂലം സ്ത്രീകൾ കരുതണമെന്ന് ബിജെപി നേതാവ്. പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് രാജു ബാനർജിയാണ് വിവാദ പ്രസ്താവന നടത്തിയത്. തൃണമൂൽ ഭരിക്കുന്ന ബംഗാളിൽ പ്രത്യേകിച്ചും സ്ത്രീകൾക്ക് രക്ഷയില്ലെന്നും തൃണമൂൽ അണികളായ പല സ്ത്രീകൾക്കും ജീവൻ നഷ്ടമായെന്നും രാജു ബാനർജി കൂട്ടിച്ചേർത്തു. 

ബംഗാൾ മറ്റൊരു രാജ്യമല്ലെന്നും ഇന്ത്യയിലെ നിയമങ്ങൾ ബംഗാളിനും ബാധകമാണെന്നും ബിജെപി നേതാവ് പറയുന്നു. ജഗദ്​ധാത്രി പൂജയ്ക്കിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം. 

 

To defend themselves, women should keep trishul at home, says bjp leader