സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വി.സി ഡോ എം.എസ് രാജശ്രീ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി. തന്‍റെ നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിലും നിയമനത്തിന് ഒരാളുടെ പേര് മാത്രം നിര്‍ദേശിച്ചതിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തനിക്കതില്‍ പങ്കില്ല. നടപടിക്രമങ്ങളുടെ വീഴ്ചയ്ക്ക് താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വി.സി നിയമനം റദ്ദാക്കിയതില്‍ സംസ്ഥാന സര്‍ക്കാരും ഉടന്‍ പുന:പരിശോധന ഹര്‍ജി നല്‍കും. 

 

MS Rajasree in Supreme Court over KTU VC appointment cancellation