childattack-17

കാസർകോട് മഞ്ചേശ്വരത്ത് റോഡില്‍ നിന്ന ഒമ്പതു വയസുകാരിയെ എടുത്തെറിഞ്ഞ് ക്രൂരത. പെൺകുട്ടിയെ ആക്രമിച്ച കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ അറസ്റ്റ്  പൊലീസ് രേഖപ്പെടുത്തി. നെഞ്ചുവേദന അനുഭവപ്പെട്ട കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അതേ സമയം പ്രതിയായ അബൂബക്കർ സിദ്ദിഖ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

മദ്രസയിലെ പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് ആക്രമിച്ചത്. പെൺകുട്ടിയെ എടുത്ത് ഉയർത്തി നിലത്തടിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിക്ക് പുറമേ പരുക്കില്ലെങ്കിലും വിദഗ്ധ ചികിൽസയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. അതേ സമയം പ്രതിയായ അബൂബക്കർ സിദ്ദിഖ് ലഹരിക്കടിമയാണെന്ന് നാട്ടുകാർ പ്രതികരിച്ചു. 

അതേസമയം പ്രതിക്കെതിരെ സമാന കേസുകൾ ഉണ്ടോയെന്നും മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അബൂബക്കർ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

 

 

 

man attacked student in kasargod