babywb

വായിലെ അസുഖത്തിനു കുഞ്ഞിനു ശസ്ത്രക്രിയ നടത്തിയത് ജനനേന്ദ്രിയത്തിലെന്ന് പരാതി. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പിതാവ് അമീർപാളയം സ്വദേശി ആർ അജിത്കുമാർ പരാതി നൽകി.  എന്നാല്‍ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. 

നവംബർ 21നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ശേഷം കുട്ടിയെ റൂമിലേക്കു മാറ്റിയപ്പോഴാണ് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടത്. ഡോക്ടർമാരോട് കാര്യം പറഞ്ഞപ്പോൾ മറുപടി നൽകിയില്ല. മറ്റൊരു കുഞ്ഞിനു നടത്തേണ്ട ശസ്ത്രക്രിയയാണ് ആളുമാറി തന്റെ കുഞ്ഞിനു നടത്തിയതെന്നും പിതാവ് പരാതിപ്പെട്ടു. സംഭവത്തിൽ ജിആർഎച്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.