സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. എ.ആര്‍.ജയകുമാര്‍(47), അമല്‍(28), രജീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരാള്‍ക്ക് 60 ശതമാനവും മറ്റ് രണ്ടുപേര്‍ക്ക് 40 ശതമാനം വീതവും പൊള്ളലേറ്റെന്ന് വിവരം. അപകടം മാളികപ്പുറത്തിനുസമീപം കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ്. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. പരുക്കേറ്റവര്‍ നിലവില്‍ സന്നിധാനത്തെ ആശുപത്രിയിലാണ്. സ്ഥിരമായി കതിന നിറയ്ക്കുന്നവര്‍ക്കാണ് പരുക്കേറ്റത്. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് പറഞ്ഞു.
Ammunition accident at Sabarimala