തിരുവനന്തപുരം നെയ്യാർ ഡാമിൽ ബോട്ടിംഗിന് വിലക്കേർപ്പെടുത്തി ഡിടിപിസി സെക്രട്ടറി. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർവീസ് നടത്തിയതിനാണ് നടപടി. ലൈഫ് ജാക്കറ്റ് ഇല്ലാതെ യാത്ര അനുവദിച്ചതിന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബോട്ടുകളിൽ ക്യാമറ സ്ഥാപിക്കാനും പുതിയ ലൈഫ് ജാക്കറ്റുകൾ വാങ്ങാനും നിർദ്ദേശമുണ്ട്. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.