p-sarin-2

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്ത് അനിൽ ആന്റണിക്ക് പകരക്കാരനായി ഡോ: പി. സരിനിനെ നിയമിക്കാൻ ശുപാർശ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശുപാർശയിൽ എഐസിസി തീരുമാനമെടുക്കും. മോദിവിരുദ്ധ ബിബിസി ഡോക്യുമെന്ററിയെ അനിൽ ആന്റണി വിമർശിച്ചത് വിവാദമായിരുന്നു. തുടർന്നാണ് അനിൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചത്.

 

കെപിസിസി ഭാരവാഹികളുടെ ചുമതലകളിൽ മാറ്റംവരുത്തി. കെപിസിസി ഓഫീസ് ചുമതലയിൽ നിന്ന് ജനറൽസെക്രട്ടറി ജി.എസ് ബാബുവിനെ അധ്യക്ഷൻ കെ.സുധാകരൻ മാറ്റി. ഓഫീസ് നടത്തിപ്പിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി. പകരം ബാബുവിന് സേവാദളിന്റെ ചുമതല നൽകി. സംഘടന ജനറൽ സെക്രട്ടറിയായ ടി.യു. രാധാകൃഷ്ണൻ തന്നെ ഓഫീസ് ചുമതല കൂടി നിർവഹിക്കും. സോഷ്യൽ മീഡിയ ചുമതല വി.ടി. ബൽറാമിനാണ്.

 

Dr. P Sarin to take over KPCC digital media Convenor