modi-bbc
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി മുംബൈ TISS ൽ ഇന്ന് പ്രദർശിപ്പിക്കും. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വൈകീട്ട് 7 മണിക്കാണ് പ്രദർശനം. അനുമതി നിഷേധിച്ചും നടപടി ഉണ്ടാകുമെന്നറിയിച്ചും TISS രജിസ്ട്രാർ ഉത്തരവിറക്കിയിട്ടുണ്ട്. ഡൽഹി , അംബേദ്ക്കർ, JNU, ജാമിയ , കൊൽക്കൊത്ത പ്രസിഡൻസി സർവകലാശാലകളിലെ പ്രദർശനം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര നടപടി തുടരുകയാണ്.  കേന്ദ്രസർക്കാർ സമൂഹ മാധ്യമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.