കൊച്ചിയിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ അഞ്ചാമനായി അന്വേഷണം ഊര്‍ജിതം. അതിര്‍ത്തികളിലുള്‍പ്പെടെ പരിശോധന ഊര്‍ജമാക്കി. അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കര്‍ണാടക, തെലങ്കാന അതിര്‍ത്തിയിലെ ഇറാനിയന്‍ കോളനിയിലെ താമസക്കാരാണ് പിടിയിലായ നാലുപേര്‍. ജനുവരി പതിനാറിന് സൗത്ത് മേല്‍പ്പാലത്തിന് സമീപത്തു നിന്ന് ഏഴ് പവന്‍റെ മാല കവര്‍ന്ന് കടന്ന സംഘത്തെ അതിസാഹസിക നീക്കത്തിലൂടെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കവര്‍ച്ചയ്ക്ക് ശേഷം കര്‍ണാടകയിലേക്ക് കടന്ന സംഘം കവര്‍ച്ചയ്ക്കായി വീണ്ടും കേരളത്തിലെത്തിയപ്പോളാണ് പിടിയിലായത്. സൗത്ത് എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
kochi gold robbery 4 held