ബിബിസി ഡോക്യുമെന്‍ററി വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര എന്നിവരുടേതാണ് ആദ്യ ഹർജി. അഭിഭാഷകനായ എം.എല്‍.ശര്‍മയുടേതാണ് രണ്ടാം ഹർജി. നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികൾ എന്നാണ് നിയമമന്ത്രി പറഞ്ഞത്.

 

Supreme Court To Take Up Requests Challenging Ban On BBC Series On PM Modi Today