കെട്ടിടനികുതി പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി.
ഇതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് 1000 കോടിയുടെ അധികവരുമാനം.
വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിച്ചു
2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 2 % നികുതി കൂട്ടി
അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് 1% കൂട്ടും, അഞ്ചു മുതല്‍ 15 ലക്ഷം വരെ 2%
പതിനഞ്ചു ലക്ഷത്തിനു മുകളില്‍ ഒരുശതമാനം കൂട്ടും
വാഹനസെസ് കൂട്ടും – ബൈക്കിന് 100, കാര്‍ 200 രൂപ, ഏഴു കോടി രൂപ അധികവരുമാനം
കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും
മാനനനഷ്ടം തുടങ്ങിയ കേസുകളില്‍ 1% കോര്‍ട്ട് ഫീ നിജപ്പെടുത്തും
Revised building tax; Special tax for multi-households