എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് സ്വമേധയാ കൈമാറിയതാണ്. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ലെന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തികപ്രയാസവുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം . കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കൈമാറിയത് മാനുഷികപരിഗണനയിലാണ്. കുഞ്ഞിനെ കൈമാറിയതില്‍ സാമ്പത്തിക ഇടപാടില്ലെന്നും അദ്ദേഹം പറഞ്ഞു.
The baby was handed over to the couple voluntarily; Father response