തിരുവനന്തപുരത്തെ ഗുണ്ടാത്തലവൻ ഓംപ്രകാശ് ഉൾപ്പെടെ നാല് ക്രിമിനലുകൾക്കായി ലുക്കൗട്ട് നോട്ടീസ്. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ കേസിലെ പ്രതികളായവർക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞ് മടുത്തതോടെയാണ് നടപടി.ഗുണ്ടാത്തലവൻ ഓംപ്രകാശ്, സംഘാങ്ങളായ വിവേക്, ശരത് കുമാർ , അബിൻ ഷാ... ഇവർക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പാറ്റൂരിൽ ഓംപ്രകാശിൻ്റെ സംഘവും എതിരാളി മുട്ടട നിധിൻ്റെ സംഘവും ഏറ്റുമുട്ടിയ കേസിലെ പ്രതികളാണിവർ.  ആക്രമണം നടന്നിട്ട് ഒരു മാസവും നാല് ദിവസവും കഴിഞ്ഞു. ശിഷ്യൻമാരൊക്കെ പിടിയിലാവുകയും കീഴടങ്ങുകയും ചെയ്തെങ്കിലും സംഘത്തെ നിയന്ത്രക്കുന്ന ഗുണ്ടകളെ  കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞ് മടുത്ത  പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ലുക്കാട്ട് നോട്ടീസ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പേട്ട പൊലീസിൽ വിവരം അറിയിക്കണമെന്നാണ് നിർദേശം. പൊലീസിന് കണ്ടെത്താൻ സാധിക്കാത്ത ഗുണ്ടാ നേതാക്കളെ ഇനി നാട്ടുകാർ തിരിച്ചറിഞ്ഞ് പൊലീസിന് പിടിച്ചു കൊടുക്കുമോയെന്ന് അറിയാം.

 

Police issued lookout notice for om prakash