thrissur-pattikad-car-accid

തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. അഞ്ചു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു ആണ് മരിച്ചത്. 25 വയസായിരുന്നു. ബംഗ്ലുരുവിൽ നിന്ന് കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. പരുക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്തെ ദിശാക്കുറ്റിയിൽ തട്ടി നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നു.   

Thrissur Pattikadu car accident