നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന്  ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. കളമശേരിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്കും കനത്ത സുരക്ഷയുണ്ട്. നേതാക്കളെ കരുതല്‍ തടങ്കലിലെടുത്താണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തെ പൊലീസ് നേരിട്ടത്.   

 

ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം. പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസിസി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിച്ചു. കോണ്‍ഗ്രസ്, കെഎസ്്യു പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി. 

 

Youth Congress march to Cliff House