ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്്. സമയക്രമത്തെച്ചൊല്ലിയു ഉള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. രാവിലെ ഏഴേമുക്കാലോടെ ആലുവ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് വരിയായിരുന്നു ഇരുബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങിയിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഒരു ബസ് മറ്റേ ബസിന് കുറുകെയിട്ട് ജീവനക്കാരന്‍ ബസിന്റെ വശങ്ങളിലെ ഗ്ലാസു അടിച്ചുതകര്‍ത്തു. ആലുവ-പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളാണിത്. ബസ് ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാര്‍ക്കറ്റ് റോഡിലെ ഏറെ നേരം ഗതാഗതതടസവും ഉണ്ടായി.
Aluva Bus employees attack