orthodox-sabha

ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം പരിഹരിക്കുന്നതിനുള്ള ബില്ലിന്റെ കരടിന് ഇടതു മുന്നണി യോഗത്തിൻ്റെ അംഗീകാരം. സുപ്രീം കോടതി വിധിക്ക് എതിരാകാതെ ഇരുസഭകൾക്കും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് കരട് ബില്ല്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് സഭയ്ക്കു തന്നെ നൽകി യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തും.  ഇടതു മുന്നണി യോഗത്തിൽ നിയമമന്ത്രി പി.രാജീവ് ബില്ലിൻ്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് നിയമം കൊണ്ടുവരുന്നതെന്ന് യോഗത്തിൽ പി.രാജീവ് പറഞ്ഞു. ഇരുസഭകളുമായി സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നിയമം രൂപീകരിക്കുന്നത്. നിയമം കൊണ്ടു വന്നാൽ എതിർക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിട്ടുണ്ട്. 

 

LDF meeting approves draft bill to settle Orthodox-Jacobite conflict