swapna-suresh-reveales-who-

ഒത്തുതീർപ്പ് ശ്രമം നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച് വിജേഷ് പിളളക്ക് വീടുമായി അധികം ബന്ധമില്ലെന്ന് ബന്ധുക്കൾ. കഴിഞ്ഞ ജനുവരി 28 നാണ് വിജേഷ് കണ്ണൂർ കടമ്പേരിയിലെ വീട്ടിൽ അവസാന എത്തിയത്. അച്ഛനും അമ്മയുമാണ് വീട്ടിലുള്ളത്. ആഡംബര കാറിലാണ് സാധരണ വീട്ടില്‍ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇൻഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയിൽ പറയുന്നത്. രേഖകളിൽ ‘ആക്‌ഷന്‍ ഒടിടി’യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്ഫോമിൽ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.

 

കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇൻഫോടെക് എന്ന കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. സ്വപ്ന നൽകിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയിൽ ഇത്തരമൊരു ഓഫിസില്ല. 2017ൽ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നൽകാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി.

 

Swapna Suresh reveals, Who is Vijay Pillai