sconbufferzonenew-16

ബഫര്‍ സോണ്‍ വിധി ഭേദഗതി ചെയ്താല്‍ കേരളത്തിന്‍റെ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് സുപ്രീംകോടതി. അതേസമയം, വിധി ഭേദഗതി ചെയ്താലും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പരിധിയില്‍ ഖനനം അനുവദിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിന് ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Supreme court on buffer zone pleas