sabarimala-accident

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. ഇലവുങ്കല്‍ –എരുമേലി റോഡിലാണ് അപകടം. തമിഴ്നാട്ടിെല‌‌ തഞ്ചാവൂരില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് അപകടം.  ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 64 പേര്‍ക്കും പരുക്കേറ്റു, ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. ബസിന്‍റെ ഒരുവശം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ  കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 

 

മറിഞ്ഞ ബസില്‍നിന്ന് എല്ലാവരെയും പുറത്തെടുത്തെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ഒരാളുടെനില ഗുരുതരം എന്നാണ് മനസിലാക്കിയതെന്ന് കെ. രാധാകൃഷ്ണന്‍. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന്   മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.