ഈസ്റ്റര്‍ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കും. ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വൈകുന്നേരം ആറുമണിയോടെയാകും മോദിയെത്തുക. ക്രൈസ്തവ സഭകളോട് അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം. അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ഈ ചര്‍ച്ച കൂടുതല്‍ സജീവമായിരുന്നു . കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൽഹി ആര്‍ച്ച്ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിലാകും നരേന്ദ്രമോദിയെ സ്വീകരിക്കുക. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇതേ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
The Prime Minister will visit the Christian Church on Easter