കേന്ദ്രസര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സപ്ലിമെന്ററി പാഠപുസ്തകം എസ്.സി.ഇ.ആര്‍.ടിയില്‍ ഇറക്കാനാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.
സിലബസ് പരിഷ്കരണമെന്ന വാദത്തോടെയായിരുന്നു ആറു മുതല്‍ പന്ത്രണ്ടു ആര്‍.എസ്.എസ് നിരോധനവും, ജാതിവ്യവസ്ഥയും, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇത് കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
Kerala won't follow NCERT's modification on history text books