ഹണി ട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അശ്വതി അച്ചു പൊലീസ് പിടിയില്‍. തിരുവനന്തപുരം പൂവാറില്‍ 68കാരനെ വിവാഹവാഗ്ദാനം നല്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. നേരത്തെ ഒട്ടേറെ പൊലീസുകാരെയും ഹണിട്രാപ്പില്‍ കുടുക്കിയിരുന്നു. കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടില്‍ കുടുക്കിയാണ് ഫേസ്ബുക്കില്‍ അശ്വതി അച്ചു എന്ന് അറിയപ്പെടുന്ന കൊല്ലം അഞ്ചല്‍ സ്വദേശി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രണ്ടര വര്‍ഷത്തോളം ഒട്ടേറെ പൊലീസുകാരെ വട്ടംകറക്കിയ അശ്വതി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ്. പൂവാര്‍ സ്വദേശിയായ 68 കാരനായിരുന്നു പുതിയ ഇര. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട 68 കാരന് രണ്ടാം വിവാഹത്തിന് തീരുമാനിക്കുകയും ചില ബ്രോക്കര്‍മാരെ അറിയിക്കുകയും ചെയ്തു.
അങ്ങിനെ ഇടനിലക്കാര്‍ മുഖേനെ അശ്വതി ബന്ധപ്പെട്ടു. വിവാഹനത്തിന് തയാറാണെന്നും അതിന് മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ അശ്വതിയുടെ മട്ടുമാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. 68 കാരന് നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസില്‍ പരാതി നല്കിയതും അറസ്റ്റിന് കളം ഒരുങ്ങിയതും. നേരത്തെ ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. കൊല്ലം റൂറലിലെ എസ്.ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ കേസില്‍ പൂവാര്‍ പൊലീസിന്റെ അറസ്റ്റ്.
Cheating case Aswathy Achu held