ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും നോക്കുകുത്തിയായി കണ്ണൂരിലെയും കാസർകോട്ടെയും കപ്യൂട്ടറൈസ്ഡ് ട്രാക്കിങ്ങ് ഡ്രൈവിങ്ങ് പരീക്ഷ കേന്ദ്രവും ഓട്ടോമാറ്റിക്ക് വാഹന പരിശോധന സംവിധാനവും. തളിപറമ്പിലെ യാർഡിൽ ലൈസൻസ് ടെസ്റ്റ്  നടക്കുന്നത് ഇപ്പോഴും കമ്പി കുത്തി തന്നെ. 9  കോടിയോളം ചിലവഴിച്ച് നിർമിച്ച പരിശോധന കേന്ദ്രത്തിലെ യന്ത്രങ്ങളും ഡ്രൈവിങ്ങ് ടെസ്റ്റ് യാർഡിലെ ക്യാമകളും  തുരുമ്പെടുക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച ഈ  കെട്ടിടങ്ങളിൽ  യന്ത്രങ്ങളും ക്യാമറകളും സ്ഥാപിച്ചത് എ ഐ ക്യാമറ വിവാദത്തിൽപ്പെട്ട പ്രസാഡിയോ കമ്പനിയാണ്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്

 

Computerized Tracking Driving Test Center and Automatic Vehicle Inspection System in Kannur and Kasaragod