കൂടത്തായ് കേസില്‍ സാക്ഷി കൂറുമാറി. സി.പി.എം കാട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പ്രവീണ്‍കുമാറാണ് കൂറുമാറിയത്. ഭര്‍ത്തൃപിതാവിന്റ സ്വത്തുക്കള്‍ വ്യാജവില്‍പത്രം തയാറാക്കി മുഖ്യപ്രതിയായ ജോളി തട്ടിെയടുത്തിരുന്നു. ഇതില്‍ സാക്ഷിയായി ഒപ്പിട്ടത് നാലാം പ്രതിയായ മനോജ് കുമാറാണ്. അന്വേഷണത്തിന്റ ഭാഗമായി ഇരുവരേയും വ്യാജവില്‍പത്രം തയാറാക്കിയ കുന്നമംഗലത്ത് കൊണ്ടുപോയി തെളിവെടുത്തപ്പോള്‍ പൊലീസ് തയാറാക്കിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടത് പ്രവീണ്‍കുമാറായിരുന്നു.എന്നാല്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പ്രവീണ്‍ കുമാര്‍കോടതിയില്‍ പറഞ്ഞത്. നാലാംപ്രതി മനോജ് കുമാറിനെ 15 വര്‍ഷമായി അറിയാമെന്നും താനും മനോജും ഒരേസമയം ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രവീണ്‍കുമാര്‍ വിസ്താരവേളയില്‍ വ്യക്തമാക്കി. കേസില്‍ ഇതുവരെ 46 പേരെ വിസ്തരിച്ചു.