kc-venugopal

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ സമവായമാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിട്ടതെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട്. രണ്ട് പ്രധാനനേതാക്കള്‍ക്ക് മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം തെറ്റല്ല. ഒരാളെ മുറിവേല്‍പിച്ച് തീരുമാനമെടുക്കാനല്ല കോണ്‍ഗ്രസ് ആഗ്രഹിച്ചത്.  കോണ്‍ഗ്രസില്‍ അതിരുകവിഞ്ഞ സ്വാതന്ത്ര്യമുണ്ട്, അതിന്റെ പ്രശ്നവുമുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ബിജെപിക്ക് പ്രധാന ആയുധം നഷ്ടമായി. രാഹുലിനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അവര്‍ക്ക് തിരിച്ചടിയായി. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാനുള്ള തീരുമാനം ബിജെപിക്ക് തിരിച്ചടിയായി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെക്കാള്‍ സംഘടനാപ്രശ്നം ബിജെപിക്കുണ്ടെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.