general-hospital-2

കൊല്ലത്തും തിരുവനന്തപുരത്തും ആവര്‍ത്തിച്ച തീപിടുത്തത്തിന് പിന്നാലെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ ഗോഡൗണുകളില്‍ സംസ്ഥാന വ്യാപക പരിശോധനയുമായി ഫയര്‍ഫോഴ്സ്. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളുണ്ടോയെന്നും രാസവസ്തുക്കളടക്കം സൂക്ഷിക്കുന്നത് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചാണോയെന്നുമാണ് പരിശോധിക്കുന്നത്.  

തിരുവനന്തപുരം ജനറല്‍ ആശുപത്രി  ജംഗ്ഷനിലെ  ഗോഡൗണില്‍  സുരക്ഷാ സംവിധാനമൊന്നുമുണ്ടായിരുന്നില്ല. അഗ്നിരക്ഷാ സേനയുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല.  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കൊച്ചി മഞ്ഞുമ്മലിലെ മരുന്ന് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍ഒസി ഇല്ലാതെ. ഫയര്‍ ഒാഡിറ്റിന്റെ ഭാഗമായി നടത്തിയ പരിശോധയില്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന അഗ്നിശമന സംവിധാനങ്ങള്‍ പൂര്‍ണമായും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണെന്ന് കണ്ടെ്‌ത്തി.  എന്‍ഒസി പുതുക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിരക്ഷാസേന 2019ലും മഞ്ഞുമ്മല്‍ വെയര്‍ഹൗസിന് നോട്ടീസ് നല്‍കിയിരുന്നു. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍, കളമശേരി മെഡിക്കല്‍ കോളജ് എന്നിങ്ങനെ 150 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള മരുന്നുകളാണ് ഇവിടെ നിന്ന് വിതരണം െചയ്യുന്നത്. കേന്ദ്രം പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണെന്നും അഗ്നിരക്ഷാസംവിധാനങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്നും മാനേജര്‍ ഇ.ജെ ജെസ്സി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

Fire force inspection in medicine warehouses