ഏക വ്യക്തി നിയമത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഏക വ്യക്തി നിയമം രാജ്യത്തെയും ദേശീയതയെയും കൂടുതൽ കെട്ടുറപ്പുള്ളതാക്കുമെന്ന് ഉപരാഷ്ട്രപതി ഗുവാഹത്തിയിൽ പൊതുപരിപാടിയിൽ പറഞ്ഞു. ഏക വ്യക്തി നിയമം നടപ്പാക്കാൻ വൈകുന്നത് നമ്മുടെ മൂല്യങ്ങളെ ക്ഷയിപ്പിക്കുന്ന സാഹചര്യമുണ്ടാക്കും. ഏക വ്യക്തി നിയമം വേണമെന്ന് ഭരണഘടനയുടെ നിർദേശക തത്വത്തിലുണ്ട്. നിർദേശക തത്വങ്ങൾക്ക് അനുസരിച്ച് നിയമങ്ങളുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഇത് തടയുന്നതിൽ ഒരു യുക്തിയുമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

UCC will bind India and nationalism: Vice President Jagdeep Dhankhar