sankranthi-accident-1

TAGS

കോട്ടയം സംക്രാന്തിയില്‍ ലോറിയിലെ കയര്‍ കുരുങ്ങി മരിച്ചതില്‍ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. കയറില്‍ കുരുങ്ങി ചുങ്കം സ്വദേശി തെറിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ഇന്നലെയായിരുന്നു അപകടം നടന്നത്. 

ചുങ്കം സ്വദേശിയായ മുരളിയാണ് മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് മരിച്ചത്. കോട്ടയത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പച്ചക്കറി കയറ്റി പോയ ലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവ രാജുവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ഏറെ നീളമുണ്ടായിരുന്ന കയറിന്റെ അറ്റത്ത് മുരളിയുടെ കാൽ കുരുങ്ങിയതോടെ മീറ്ററുകളോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. കാലിന്റെ ഒരു ഭാഗം റോഡിന് മറുവശത്ത് നിന്നാണ് കണ്ടെത്തിയത്.ഇതേ ലോറിയിലെ കയറിൽ കുരുങ്ങി ബൈക്കിൽ പോയ ദമ്പതികൾക്കും പരുക്കേറ്റിട്ടുണ്ട്. വഴിയിൽ വീണ കയർ തിരിച്ചെടുക്കാനായി സംഭവസ്ഥലത്തേക്ക് തിരിച്ചെത്തിയ ഡ്രൈവറെയും സഹായിയെയും ലോറിയെയും നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. 

 

Morning walker from Kottayam dies after getting entangled in cable fallen off van