ഇന്ത്യയെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം.  ഇന്ത്യൻ മുജാഹിദ്ദീനല്ല, ജീവിക്കുന്ന രക്തസാക്ഷികളാണ് പ്രതിപക്ഷമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ  പ്രതികരണം അസ്വസ്ഥതയിൽ നിന്നുണ്ടായതെന്ന് ടിഎംസിയും പ്രതികരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യൻ മുജാഹിദ്ദീൻ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലും ഇന്ത്യ ഉണ്ടെന്നും ഇന്ത്യ എന്ന പേര്  ഉപയോഗിച്ചതുകൊണ്ട് അർത്ഥമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം മറുപടി നൽകിയത്. സർക്കാരിന്റെ പിടിപ്പുകേടും രാഷ്ട്രീയ നിരാശയും വ്യക്തമായെന്നും പ്രതിപക്ഷം ജീവിക്കുന്ന രക്തസാക്ഷികൾ ആണെന്നും കോൺഗ്രസ് നേതാവും എംപിയുമായി മനീഷ് തിവാരി തിരിച്ചടിച്ചു.

 

സഖ്യത്തെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഞങ്ങൾ ഇന്ത്യയാണെന്നും മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം പുനർനിർമ്മിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷസഖ്യത്തിന്റെ പേര് മോശമായി വ്യാഖ്യാനിക്കുന്നത്  പ്രധാനമന്ത്രി പദവിക്കും മാന്യതക്കും ചേർന്നതല്ലെന്നും മണിപ്പൂരിനെ കുറിച്ച് നരേന്ദ്ര മോദി പാർലമെൻറിൽ പ്രസ്താവന നടത്തുന്നതിനായി രാജ്യം കാത്തിരിക്കുകയാണെന്നുമായിരുന്നു  പ്രിയങ്ക ഗാന്ധിയുടെ മറുപടി. ഇന്ത്യ എന്ന പേര് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നു എന്ന് കരുതുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജി പറഞ്ഞു.

 

East India Company, Indian Mujahideen remark; oppostion against PM Narendra Modi