aluva-child-murder-reaction

ആലുവയിലെ കുട്ടിയുടെ കൊലപാതകക്കേസില്‍  പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ  അച്ഛന്‍. കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ പിടികൂടണം. പൊലീസിലും സര്‍ക്കാരിലും വിശ്വാസമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതെസമയം പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും.  അസഫാക്കിനെതിരെ ബിഹാറില്‍ കേസില്ലെന്ന് അവിടത്തെ പൊലീസ് അന്വേഷണ സംഘത്തെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായായെന്ന ആരോപണവുമായി കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്കും, ബി.ജെ.പി എസ്.പി ഓഫിസിലേക്കും ഇന്ന് മാർച്ച് നടത്തും. നഗരസഭയാണ് വീഴ്ച വരുത്തിയതെന്ന ആരോപണവുമായി എൽ.ഡി.എഫ് നഗരസഭയിലേക്ക് മാർച്ച് നടത്തും. 

 

Aluva Child Murder: Reaction of Father