govindan-saji

മിത്ത് വിവാദം സജീവ ചര്‍ച്ചയാക്കി ഉൗതിപ്പെരുപ്പിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല. ഈ വിഷയത്തിലുള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണം. മിത്ത് വിവാദം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.  അതിനിടെ, മിത്ത് വിവാദവുമായി ബന്ധപ്പെട്ട  ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധിയെ അയക്കേണ്ടെന്ന് സി.പി.എം. തീരുമാനിച്ചു. 

 

മിത്ത് വിവാദം സജീവ ചര്‍ച്ചയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമില്ല. വിവാദം നീണ്ടുപോകുന്നത് സാമൂഹികമായും രാഷ്ട്രീയമായും ഭിന്നപ്പുണ്ടാക്കാനേ ഇടയാക്കൂവെന്ന നേതൃത്വം വിലയിരുത്തുന്നു. സിപിഎം സംസ്ഥാന െസക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നലെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാണ്. പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരല്ല. ഏതെങ്കിലും വിശ്വാസത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നില്ല. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞതില്‍ തെറ്റായി ഒന്നുമില്ല. വിശ്വാസികള്‍ക്ക് എതിരുമല്ല. ഷംസീറിന്‍റെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

 

 ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് ഭരണഘടന നിര്‍ദേശിക്കുന്നു. ഇതേ ഭരണഘടന മൂല്യങ്ങളില്‍ ഉറച്ചുനിന്നാണ് സ്പീക്കര്‍ സംസാരിച്ചത്. കോണ്‍ഗ്രസും ബിജെപിയും അടക്കം മിത്തുവിവാദത്തില്‍ നടത്തുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയധ്രുവീകരണത്തിനാണ് നീക്കം. ദേശീയത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിക്കുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസ് അജന്‍ഡയ്ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും കേന്ദ്രനേതൃത്വം വിമര്‍ശിക്കുന്നു. 

 

Myth Controversy: CPM has decided not to send a representative to the channel talks