ഇന്നലെ വരെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ വിശദകണക്ക് ഹാജരാക്കാന്‍ കെഎസ്ഇബിയ്ക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശം. ഒന്നരമാസം പുറമെ നിന്ന് വാങ്ങിയ വൈദ്യുതി, അതിന് ചെലവിട്ട തുക എന്നിവയാണ് അറിയിക്കേണ്ടത്. ഇന്ന് വൈകുന്നേരം അഞ്ചുവരെ കെഎസ്ഇബിയ്ക്ക് സമയം നല്‍കി.
മുന്നൂറ്റി അറുപത്തഞ്ച് മെഗാവാട്ട് വൈദ്യുതി വാങ്ങിക്കൊണ്ടിരുന്ന രണ്ടുകമ്പനികളുമായുള്ള കരാര്‍ കാലാവധി ഇന്ന് അവസാനിക്കും. ജിന്‍ഡാല്‍ ഇന്ത്യ പവര്‍ ലിമിറ്റഡില്‍ നിന്ന് 150 മെഗാവാട്ട് ,ജാബുവ പവറില്‍ നിന്ന് 215 മെഗാവാട്ട് എന്നിങ്ങനെയാണ് വാങ്ങുന്നത്. കരാര്‍ തുടരാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയാല്‍ പ്രതിസന്ധിയുടെ കാഠിന്യം തല്‍ക്കാലം കുറയും. റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനുശേഷം കെഎസ്ഇബി യോഗം ചേര്‍ന്ന് വൈദ്യുതി നിലയെക്കുറിച്ച് സര്‍ക്കാരിനെ വിവരം അറിയിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.