വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ നിന്നു മാറ്റില്ലെന്ന് സർവകലാശാല കരിക്കുലം കമ്മിറ്റി കൺവീനർ പ്രമോദ് വെള്ളച്ചാൽ. ആവശ്യമാണെങ്കിൽ അക്കാദമിക്ക് കൗൺസിലിൽ വിഷയം ചർച്ച ചെയ്യാം. കെ.കെ.ശൈലജയുടെ അനുമതി തേടിയിട്ടല്ല ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയത്. 27 വിഷയങ്ങളിലാണ് സിലബസ് പുതുക്കിയത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും പ്രമോദ് വെള്ളച്ചാൽ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.